കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

KTET Exam Date Extented : കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

 കെ-ടെറ്റ് ഒക്ടോബർ 2023 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 20.11.2023 വൈകുന്നേരം 5.00 മണി വരെ നീട്ടിയിട്ടുള്ളതും കൂടാതെ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുളളവർക്ക് ആയത് തിരുത്തുവാനുള്ള അവസരം 2023 നവംബർ 17 മുതൽ 20 വൈകുന്നേരം 5 മണി വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN-ൽ ലഭ്യമാകു ന്നതുമാണ്. 

KTET Exam Date Extented

അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും ആപ്ലിക്കേ ഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി. യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്ത് 2023 നവംബർ 20-ന് വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION_EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരി ശോധിക്കണം. ഈ അവസരത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല. അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി എന്നിവയും തിരുത്താവുന്നതാണെന്ന് അറിയിക്കുന്നു.

കെ.ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

  1. ഒരു അപേക്ഷാര്‍ത്ഥി എത്ര കാറ്റഗറി എഴുതുന്നതിനും ഒരു പ്രാവശ്യം മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുളളൂ. പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. 
  2. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കുക. 
  3.  അപേക്ഷാര്‍ത്ഥിയുടെ പേര്, ജനനതീയതി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, കാസ്റ്റ്, കാറ്റഗറി, ഭിന്നശേഷി സംവരണം മുതലായ എല്ലാ വിവരങ്ങളും കൃത്യമായി തെറ്റുകൂടാതെ രേഖപ്പെടുത്തേണ്ടതാണ്. 
  4.  അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഫോട്ടോ ചുവടെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാവുന്നതാണ്.
  5. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ നിന്നും നിര്‍ബന്ധമായും ഒരു ഐഡിന്റിറ്റി കാര്‍ഡ് സെലക്ട് ചെയ്ത് ആയതിന്റെ നമ്പര്‍ രേഖപ്പെടുത്തേണ്ടതും പ്രസ്തുത ഐ.ഡി. കാര്‍ഡിന്റെ അസ്സല്‍ പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ക്ക് പരിശോധനയ്ക്കായി നല്‍കേണ്ടതും ഐ.ഡി. കാര്‍ഡ് ഹാജരാക്കാത്തവരെ പരീക്ഷയെഴുതുവാന്‍ അനുവദിക്കുന്നതുമല്ല. 
  6. അപേക്ഷയിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം മാത്രം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കുക. 
  7.  പരീക്ഷാ ഫീസ് ഓണ്‍ലൈന്‍ മുഖാന്തിരം എസ്.ബി.ഐ. ഇ-പേയ്‌മെന്റ് വഴി ഒടുക്കാവുന്നതും ഫൈനല്‍ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. 
  8. ആപ്ലിക്കേഷന്‍ നമ്പര്‍, ആപ്ലിക്കേഷന്‍ ഐ.ഡി. എന്നിവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും തുടര്‍ന്ന് വരുന്ന പ്രൊഫൈല്‍ സേവനങ്ങള്‍ക്ക് ആയത് ആവശ്യമുളളതുമാണ്. 
  9. ഫീസ് സംബന്ധിച്ചുളള പരാതികള്‍ക്ക് അവരവരുടെ മാതൃബാങ്കുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണ്. 
  10. വിജ്ഞാപനം വ്യക്തമായി വായിച്ച് മനസ്സിലാക്കി കൃത്യമായ യോഗ്യത ഉണ്ടെന്ന് കാണുന്നപക്ഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. കെ.ടെറ്റ്പ രീക്ഷകള്‍ക്ക് മുന്നോടിയായി അപേക്ഷാര്‍ത്ഥികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിക്കപ്പെടാത്തതിനാല്‍ കൃത്യമായ അടിസ്ഥാന യോഗ്യത ഉണ്ടെങ്കില്‍ മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതും പരീക്ഷ വിജയിച്ച് കഴിഞ്ഞാലും വിജ്ഞാപന പ്രകാരം യോഗ്യത ഉളളതായി കാണാത്തപക്ഷം അപേക്ഷകനെ/അപേക്ഷകയെ കെ.ടെറ്റ് വെരിഫിക്കേഷന്‍ നടത്തി കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ ് അനുവദിച്ച് നല്‍കാത്തതുമാണ്.

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലോ പരീക്ഷ കമ്മീഷണര്‍ തലത്തിലോ ഉണ്ടാകുന്ന പുതിയ ഉത്തരവുകള്‍ നോട്ടിഫിക്കേഷനിലെ വ്യവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2023 നവംബർ 20.

  • ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KTET REGISTRATION

Previous Post Next Post