വിദേശ രാജ്യത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ എങ്ങനെ ഓൺലൈനായി ചെയ്യാം?

വിദേശ രാജ്യത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ എങ്ങനെ ഓൺലൈനായി ചെയ്യാം?

വിദേശ രാജ്യത്തെ ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ ഓൺലൈൻ ചെയ്യുന്ന വിധമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവ് മാതാവോ ഇന്ത്യൻ സിറ്റിസൺ ആയിരിക്കുന്ന പക്ഷം ഇന്ത്യയിൽ കുട്ടിയുടെ ജനന രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിനായി എന്തൊക്കെ രേഖകളാണ് ആവശ്യമായി വരിക എന്ന് നോക്കാം.


വിദേശ രാജ്യത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ എങ്ങനെ ഓൺലൈനായി ചെയ്യാം?

വിദേശ രാജ്യത്ത് ജനിച്ച കുട്ടികളുടെ ജനന രജിസ്ട്രേഷൻ നടത്തുന്നതിന് ആവശ്യമായ രേഖകൾ.

  • കുട്ടി ജനിച്ച രാജ്യത്തെ ജനന സർട്ടിഫിക്കറ്റ്.   
  • കുട്ടിയുടെ മാതാപിതാക്കളുടെ പാസ്പോർട്ട്. 
  • ഡിക്ലറേഷൻ ലെറ്റർ. 
  • മാതാപിതാക്കളുടെ മാരേജ് സർട്ടിഫിക്കറ്റ് 
  • താമസത്തിന്റെ തെളിവ് 
  • വിസ സ്റ്റാറ്റസ്

ഓൺലൈനായി അപേക്ഷിക്കുമ്പോൾ അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ട രേഖകൾ

  • കുട്ടി ജനിച്ച രാജ്യത്തെ ജനന സർട്ടിഫിക്കറ്റ്. 
  • കുട്ടിയുടെ മാതാപിതാക്കളുടെ പാസ്പോർട്ട്. 
  • മാതാപിതാക്കളുടെ മാരേജ് സർട്ടിഫിക്കറ്റ് 
  • കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും മാതാപിതാക്കളുടെ സിഗ്നേച്ചർ ഫോട്ടോയും

വിദേശ രാജ്യത്ത് ജനിച്ച ഇന്ത്യൻ കുട്ടിക്ക് ബർത്ത് രജിസ്ട്രേഷൻ ഓൺലൈനായി അപേക്ഷിക്കുന്ന വിധം

ഓൺലൈനായി അപേക്ഷിക്കുന്നതിന് ആദ്യം കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും പേരൻസിന്റെ സിഗ്നേച്ചറും മുകളിൽ പറഞ്ഞിരിക്കുന്ന മറ്റു ഡോക്യുമെന്റ്സും സോഫ്റ്റ് കോപ്പി ആയി സൂക്ഷിക്കണം

  • Foreigners division ministry of home affairs government of India യുടെ വെബ്സൈറ്റ് സന്ദർശിക്കുക. (വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു )
  • ശേഷം Apply Online എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Application Details എന്ന ഭാഗത്ത് കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ നൽകുക. ( Full Name of the Minor Child, Present Address, Town/City, Country, Pin, Applying from Which Country, Birth Date, Birth Place, Birth Country, Identity of Mark, Gender, Email Id, Mobile Number)
  • father’s details എന്ന ഭാഗത്ത് കുട്ടിയുടെ പിതാവിൻറെ വിവരങ്ങൾ നൽകുക.( Name, Citizen of India by, Occupation, Passport Country, Passport Number)
  • Mother’s Details എന്ന ഭാഗത്ത് കുട്ടിയുടെ മാതാവിൻറെ വിവരങ്ങൾ നൽകുക. ( Name, Citizen of India by, Occupation, Passport Country, Passport Number)
  • ശേഷം access code (captcha code) ടൈപ്പ് ചെയ്ത് Save and Next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • അടുത്ത വരുന്ന വിൻഡോയിൽ കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും പേരന്റ്സിന്റെ സിഗ്നേച്ചറും അപ്‌ലോഡ് ചെയ്തു കൊടുക്കുക.
  • ശേഷം access code (captcha code) ടൈപ്പ് ചെയ്ത് Upload photo/Signature എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന സ്ക്രീനിൽ Final Submit to the Ministry എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ വരുന്ന upload documents എന്ന ഭാഗത്ത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ മാരേജ് സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ പാസ്പോർട്ട് കോപ്പിയും അപ്‌ലോഡ് ചെയ്തു കൊടുക്കുക.
  • ശേഷം upload documents എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം വരുന്ന സ്ക്രീനിൽ ഏറ്റവും താഴെയായുള്ള Print application എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് നമ്മൾ സമർപ്പിച്ച ഓൺലൈൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്
വിദേശത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ ഓൺലൈനായി ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക്

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post